പഴയങ്ങാടി: മാട്ടൂലിൽ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇടിച്ച് അപകടം.
ബസിന്റെ മുൻഭാഗം തകർന്നു. ആളപായമില്ല. ഇന്നലെ രാവിലെയോടെ പഴയങ്ങാടി ബസ്സ്റ്റാൻഡിന് സമീപംവച്ചായിരുന്നു അപകടമുണ്ടായത്. കൊല്ലൂർ മൂകാംബികയിൽ നിന്ന് ആലപ്പുഴയിലേക്ക് സർവീസ് നടത്തുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ മാട്ടൂലിൽ നിന്ന് അനധികൃത മണലുമായി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ടിപ്പർ ലോറിയും മണലും സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവറുടെ പേരിൽ പഴയങ്ങാടി പോലീസ് കേസെടുത്തു..